അനീതിക്കും അസമത്വത്തിനുമെതിരെ  പേരാടണം

Wednesday 08 March 2023 9:19 PM IST

കണ്ണൂർ: സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങളും ആക്ഷേപങ്ങളും കൂടി വരികയാണെന്നും സമൂഹത്തിൽ വളർന്ന് വരുന്ന അനീതിക്കും അസമത്വത്തിനുമെതിരെ സ്ത്രീകൾ പേരാടണമെന്നും കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.ഷബീന . ദേശീയ മഹിളാ ദിനത്തോടനുബന്ധിച്ച് മഹിള കോൺഗ്രസ് കണ്ണൂർ ഡി.സി.സി ഓഡിറ്റോറിയത്തിൽ നടന്ന മഹിളാ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മഹിളാ കോൺഗ്രസ് ഡി.സി.സി ലൈബ്രറിയിലേക്ക് ശേഖരിച്ച പുസ്തകങ്ങൾ കെ.പി സി.സി മെമ്പർ കെ.സി മുഹമ്മദ് ഫൈസലിന് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ് കൈമാറി. എഴുത്തുകാരി ജലജ രാജീവിനെ ആദരിച്ചു. രജനി രമാനന്ദ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ കെ.സി മുഹമ്മദ് ഫൈസൽ, ജലജ രാജീവ്‌, സി.ടി ഗിരിജ, പി.കെ സരസ്വതി, സുനി ജബാലകൃഷ്ണൻ, ലിസി തോമസ്, ശ്രീജ മഠത്തിൽ, ഇ പി ശ്യാമള, അത്തായി പത്മിനി, ജിഷ വളജ്യായി തുടങ്ങിയവർ സംസാരിച്ചു.