വനിതാസംരംഭത്തിന് കേരള ബാങ്ക് ധനസഹായം

Wednesday 08 March 2023 9:34 PM IST

കണ്ണൂർ: ലോക വനിതാ ദിനത്തോടനത്തോടനുബന്ധിച്ച് വനിതകളുടെ സംരംഭം തുടങ്ങാൻ കേരള ബാങ്ക് വായ്പ നൽകുന്നു. ഒരു സംരഭത്തിന് 5 ലക്ഷം രൂപയെന്ന കണക്കിൽ 5 കോടി രൂപയാണ് ജില്ലയിലാകെ നൽകുന്നത്. വായ്പ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്നലെ കേരള ബാങ്ക് കണ്ണൂർ റീജിയണൽ ഓഫീസിൽ കോർപ്പറേഷൻ കൗൺസിലർ എൻ.സുകന്യ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് മുതിർന്ന വനിത ഇടപാടുകാരെ ആദരിക്കുകയും ഉപഹാരം നൽകുകയും ചെയ്തു. ബാങ്ക് ഡയറക്ടർ കെ.ജി വത്സലകുമാരി അദ്ധ്യക്ഷയായി. കേരള ബാങ്കിന്റെ ശാഖകളിൽ എല്ലാം തന്നെ മുതിർന്ന ഇടപാടുകാരെ ആദരിക്കലും വായ്പ വിതരണവും സംഘടിപ്പിച്ചു. ഡെപ്യൂട്ടി ജനറൽ മാനേജർമാരായ കെ.സുരജ, സി.വി.രഹന യൂണിയൻ പ്രതിനിധികളായ പി.പ്രിയ , പി.ഗീത എന്നിവർ സംസാരിച്ചു. ഡി.ജി.എം കെ.ലീന സ്വാഗതവും എം.ഷിംലി നന്ദിയും പറഞ്ഞു.