നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് മുനീസ അമ്പലത്തറയെ ആദരിച്ചു

Wednesday 08 March 2023 9:36 PM IST

കാഞ്ഞങ്ങാട്: വനിതാ ദിനത്തിൽ നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് സാമൂഹ്യ പ്രവർത്തക മുനീസ അമ്പലത്തറയെ ആദരിച്ചു. സംസ്ഥാന തല ഉദ്ഘാടനം എൻ.സി.പി കാസർകോട് ജില്ലാ കമ്മിറ്റി ഹാളിൽ സംസ്ഥാന പ്രസിഡന്റ് അനിത കുന്നത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഖദീജ മൊഗ്രാൽ ആധ്യക്ഷത വഹിച്ചു. എൻ.സി.പി ജില്ലാ പ്രസിഡന്റ് കരീം ചന്തേരയും സംസ്ഥാന സെക്രട്ടറി സി . ബാലനും മുഖ്യ പ്രഭാഷണം നടത്തി .സംസ്ഥാന സെക്രട്ടറിമാരായ സന്ധ്യ സുകുമാരൻ, സീനത്തു സതീശൻ, എൻ.സി .പി ജില്ലാ വൈസ് പ്രസിഡന്റ് രാജു കൊയ്യാൻ, ജനറൽ സെക്രട്ടറിമാരായ വസന്തകുമാർ കാട്ടുകുളങ്ങര, ഉദിനൂർ സുകുമാരൻ,തൃക്കരിപ്പൂർ ബ്ലോക്ക് പ്രസിഡന്റ് നാരായണൻ മാസ്റ്റർ, എൻ.എം.സി സംസ്ഥാന എക്സികുട്ടീവ് അംഗങ്ങളായ ബീഫാത്തിമ കുണിയ, എൻ.ഷമീമ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി മഞ്ജു ചെമ്പ്രങ്ങാനം സ്വാഗതം പറഞ്ഞു.