മുസ്ലിം ലീഗ് ദ്വിദിന ക്യാമ്പ്

Wednesday 08 March 2023 9:38 PM IST

കണ്ണൂർ: മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രവർത്തകസമിതി അംഗങ്ങൾക്കുള്ള ക്യാമ്പ് 19, 20 തീയതികളിൽ മാട്ടൂലിൽ നടക്കുമെന്ന് ജില്ലാ ഭാരവാഹിയോഗം അറിയിച്ചു. വരുന്ന ഒരു വർഷത്തേക്ക് ജില്ലയിൽ നടത്തുന്ന പ്രവർത്തന രൂപരേഖ അവതരിപ്പിക്കുന്ന ക്യാമ്പ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ കല്ലായി ക്യാമ്പ് ഉദ്ഘാടനം ചെയ്യും.ഭാരവാഹിയോഗം ജില്ള പ്രസിഡന്റ് അഡ്വ.അബ്ദുൽ കരീം ചേലേരി അദ്ധ്യക്ഷത വഹിച്ചു. മഹമൂദ് കടവത്തൂർ, അഡ്വ. കെ.എ.ലത്തീഫ്, വി.പി.വമ്പൻ , അഡ്വ. എസ്. മുഹമ്മദ് ,കെ.പി താഹിർ , കെ.വി മുഹമ്മദലി ഹാജി, ഇബ്രാഹിംകുട്ടി തിരുവട്ടൂർ ,അൻസാരി തില്ലങ്കേരി ,സി.കെ.മുഹമ്മദ് ,എം.പി.മുഹമ്മദലി ,മഹമൂദ് അള്ളാംകുളം, ടി.പി.മുസ്തഫ, എൻ.കെ. റഫീഖ്,പി.കെ.സുബൈർ എന്നിവർ പ്രസംഗിച്ചു.ജനറൽ സെക്രട്ടറി കെ.ടി.സഹദുള്ള സ്വാഗതം പറഞ്ഞു .