വനിതാ ദിനാഘോഷം
Thursday 09 March 2023 3:41 AM IST
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ എയർപോർട്ട് അതോറിട്ടിയുടെ വനിതാ ജീവനക്കാരുടെ സംഘടനയായ കല്യാൺമയിയുടെ നേതൃത്വത്തിൽ വനിതാദിനം ആഘോഷിച്ചു. കല്യാൺമയി പ്രസിഡന്റ് എ.പി. മാർഗ്രറ്റ്, സെക്രട്ടറി ജ്യോതിലക്ഷ്‌മി അമ്മാൾ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ബേസിക് ലൈഫ് സപ്പോർട്ടിനെ കുറിച്ചുള്ള സെമിനാർ ഡോ. അഫ്ഷ അഷ്റഫ് നേതൃത്വം നൽകി.