വനിതാ പൊലീസ് ഓഫീസർമാരെ ആദരിച്ചു

Wednesday 08 March 2023 10:43 PM IST

പഴയങ്ങാടി: വനിതാ ദിനത്തിൽ ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മാടായി മേഖല കമ്മിറ്റി പഴയങ്ങാടി പൊലീസ് സ്റ്റേഷനിലെ വനിത സബ് ഇൻസ്‌പെക്ടർ രൂപ മധുസൂദനൻ, എ.എസ്.ഐ അജിത, എസ്.സി.പി.ഒ സുനിത, സി.പി.ഒ പ്രിയങ്ക എന്നിവരെ ആദരിച്ചു. സ്റ്റേഷനിൽ നടന്ന ചടങ്ങിൽ മേഖല പ്രസിഡന്റ് മനോജ് കാർത്തികയുടെ അദ്ധ്യക്ഷതയിൽ ജില്ലാ വൈസ് പ്രസിഡന്റ് വിതിലേഷ് അനുരാഗ് ഉദ്ഘാടനം നിർവഹിച്ചു. പഴയങ്ങാടി യൂണിറ്റ് പ്രസിഡന്റ് ടി.കെ.ബിജു, എഴിലോട് യൂണിറ്റ് വൈസ് പ്രസിഡന്റ് പ്രസീത മനോജ് എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി രഞ്ജിത്കുമാർ സ്വാഗതവും എം.ഷനോജ് നന്ദിയും പറഞ്ഞു.

സി.വിനോദ്, അനീഷ്‌കുമാർ, യു.രാജീവൻ, എം.വത്സൻ, ശ്യാം വിസ്മയ, ജലേഷ് എന്നിവർ പങ്കെടുത്തു.