സമഗ്ര വികസനം ലക്ഷ്യമിട്ട് കല്ല്യാശ്ശേരി ബ്ലോക്ക് ബഡ്ജറ്റ്
Wednesday 08 March 2023 10:47 PM IST
പഴയങ്ങാടി: സമഗ്ര വികസനം ലക്ഷ്യം വച്ച് കൊണ്ടും സാമൂഹ്യ സുരക്ഷക്ക് ഊന്നൽ നല്കിയുമുള്ള കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ഡി. വിമല അവതരിപ്പിച്ചു. ഭിന്ന ശേഷിക്കാർക്കുള്ള സഹചാരി, സ്നേഹപഥം, വയോജന പാർക്ക്, സ്നേഹത്തണൽ, ഭിന്നശേഷി സ്‌കോളർഷിപ്പ്, വയോജന കേന്ദ്രം തുടങ്ങി സാമൂഹ്യ സുരക്ഷക്ക് ഊന്നൽ നൽകി നിരവധി പദ്ധതികളോടെ രണ്ടര കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നത്. 30,14,36,152 രൂപ വരവും 29,87,60,000 രൂപ ചെലവും പ്രതീക്ഷിക്കുന്നു. ബഡ്ജറ്റ് ബ്രോഷർ പ്രസിഡന്റ് പി.പി ഷാജിർ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.വി രാമകൃഷ്ണന് കൈമാറി പ്രകാശനം ചെയ്തു. സെക്രട്ടറി കെ. സുനിൽകുമാർ സ്വാഗതം പറഞ്ഞു.