സമഗ്ര കാർഷിക കാമ്പയിൻ

Thursday 09 March 2023 5:18 AM IST
മാറുന്ന കാർഷിക വിപണി ലക്ഷ്യം വെച്ച് കുടുംബശ്രീ യുടെ ആഭിമുഖ്യത്തിൽ കാർഷിക സമഗ്ര പദ്ധതി ഉൽഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സ്വപ്ന ഷാബു നിർവഹിച്ചു.

മുഹമ്മ: മാറുന്ന കാർഷിക വിപണി ലക്ഷ്യം വെച്ച് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സമഗ്ര പദ്ധതികൾക്ക് മുഹമ്മയിൽ തുടക്കമായി. കാമ്പയിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സ്വപ്ന ഷാബു നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ഇൻ ചാർജ് ഉദയമ്മ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എൻ.ടി റെജി, വികസന കാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം. ചന്ദ്ര, സെക്രട്ടറി വിനോദ്, മെമ്പർ സെക്രട്ടറി അശോകൻ, എന്നിവർ സംസാരിച്ചു. കുടുംബശ്രീ ഫാം ലൈവിലിഹുഡ് ആര്യാട് ബ്ലോക്ക്‌ കോ കോർഡിനേറ്റർ സുരമ്യ പദ്ധതി വിശദീകരിച്ചു. സി.ഡി.എസ് വൈസ് ചെയർപേഴ്സൺ അനിത റാവു സ്വാഗതവും അക്കൗണ്ടന്റ് സവിത നന്ദിയും പറഞ്ഞു.