നേത്ര പരിശോധന ക്യാമ്പ്
Thursday 09 March 2023 11:25 PM IST
ആലപ്പുഴ: റോട്ടറി ക്ലബ് ഒഫ് ആലപ്പി കനാൽ വാർഡിലെ ഗോൾഡൻ ക്ലബ്ബുമായി ചേർന്ന് എറണാകുളം ചൈതന്യ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ മെഗാ നേത്ര പരിശോധന ക്യാമ്പ് നടത്തി. റോട്ടറി മുൻ അസിസ്റ്റന്റ് ഗവർണർ അഡ്വ.വി.ദീപക് ഉദ്ഘാടനം നിർവഹിച്ചു. റോട്ടറി ക്ലബ് പ്രസിഡന്റ് ജോസ് ആറാത്തുംപളളി അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ പി. റഹിയാനത്ത്, മാത്യു ജോസഫ്, മുഹമ്മദ് അസ്‌ലം, ആനി സക്കറിയ എന്നിവർ സംസാരിച്ചു.