70 ലക്ഷത്തിന്റെ സ്വർണവുമായി എയർഇന്ത്യ ജീവനക്കാരൻ പിടിയിൽ

Thursday 09 March 2023 1:34 AM IST

നെടുമ്പാശേരി: അനധികൃതമായി സ്വർണം കടത്താൻ ശ്രമിച്ച എയർ ഇന്ത്യ ജീവനക്കാരനെ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റ് വിഭാഗം പിടികൂടി. ബഹറൈൻ - കോഴിക്കോട് - കൊച്ചി വിമാനത്തിലെ കാബിൻക്രൂ ജീവനക്കാരനായ വയനാട് സ്വദേശി ഷാഫിയാണ് നെടുമ്പാശേരിയിൽ പിടിയിലായത്. 1487 ഗ്രാം സ്വർണ മിശ്രിതം ഇയാളിൽനിന്ന് പിടിച്ചെടുത്തു. 70 ലക്ഷംരൂപയോളം വിലവരും.

കൈകളിൽ സ്വർണം ചുറ്റിവച്ചശേഷം ഷർട്ടിന്റെ കൈ താഴേയ്ക്ക് ഇറക്കിയിട്ടിരിക്കുകയായിരുന്നു. സ്വർണവുമായി ഇയാൾ ഗ്രീൻ ചാനലിലൂടെ പുറത്തേയ്ക്ക് കടക്കാനാണ് ശ്രമിച്ചത്. വിമാന ജീവനക്കാരൻവഴി സ്വർണം കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഉദ്യോഗസ്ഥർ പരിശോധനയ്‌ക്കെത്തിയത്.

Advertisement
Advertisement