കേരള ബാങ്കിൽ വനിതാദിനാഘോഷം

Thursday 09 March 2023 11:41 PM IST

ആലപ്പുഴ : കേരള ബാങ്ക് ആലപ്പുഴ റീജിയണൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു. വിപ്ളവ ഗായികയും സ്വാതന്ത്ര്യ സമര സേനാനയിയുമായ പി.കെ.മേദിനിയെ ബാങ്ക് ഡയറക്ടർ എം.സത്യപാലൻ ആദരിച്ചു. 23 വനിതാ സംരഭകർക്ക് വായ്പാ വിതരണം നടത്തി. ബാങ്ക് ജനറൽ മാനേജർ ലതാ പിള്ള അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജനറൽ മാനേജർമാരായ വി.മായ, ആർ.ജയശ്രീര്‍, മാനേജർ എ.ജുമൈല എന്നിവർ സംസാരിച്ചു. ലത എസ്.ആർക്കാട്ടിൽ സ്വാഗതവും എച്ച്.ഷബീന നന്ദിയും പറഞ്ഞു.