എസ്.ഡി.വി. ജെ.ബി സ്കൂൾ വാർഷികം
Wednesday 08 March 2023 11:43 PM IST
ആലപ്പുഴ : ഗവ എസ്.ഡി.വി ജെ.ബി സ്കൂളിന്റെ 115ാമത് വാർഷികം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.വിനീത ഉദ്ഘാടനം ചെയ്തു. മധു പുന്നപ്ര മുഖ്യാതിഥിയായി. എസ്.എം.സി ചെയർമാൻ പി.ബി.രാജീവ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് വി.ആർ.ബിജിമോൾ സ്വാഗതം പറഞ്ഞു. എ.ഇ.ഒ എം.കെ.ശോഭന പ്രതിഭകളെ ആദരിച്ചു. വാർഡ് കൗൺസിലർ കെ.ബാബു സമ്മാനദാനം നടത്തി. ആലപ്പുഴ ബി.പി.സി സന്ദീപ് ഉണ്ണിക്കൃഷ്ണൻ, എസ്.ശുഭ, എൽ.നാണിക്കുട്ടി, റൂബിയാമ്മ ആന്റണി, കെ.സി.സോണി, എ.വിശ്വലേഖ, സിന്ധു നിഖിൽ, ബിൻസി, കെ.എസ്.ബിജി എന്നിവർ സംസാരിച്ചു. കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിംഗ് സെൽ ജില്ലാ കോർഡിനേറ്റർ ഡോ.സുനിൽ മാർക്കോസ് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി പി.ആർ.യേശുദാസ് നന്ദി പറഞ്ഞു.