വനിതാ ദിനാഘോഷം
Thursday 09 March 2023 1:44 AM IST
ചേർത്തല: മൈക്കിൾസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജിയിൽ വനിതാ ദിനാഘോഷം ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആഡ്ഓൺ കോഴ്സുകളുടെ ഉദ്ഘാടനവും എം.എൽ.എ നിർവഹിച്ചു: കോളേജ് മാനേജർ ഫാ. നെൽസൺ തൈപ്പറമ്പിൽ, പ്രിൻസിപ്പൽ പ്രൊഫ.ടെസി ലാലച്ചൻ, സ്റ്റാഫ് കോ ഓർഡിനേറ്റർ ആര്യ വി.പൊന്നപ്പൻ, വുമൺ സെൽ കോ ഓർഡിനേറ്റർ കാർത്തികദാസ്, ശ്രുതി ഷാജി, ദേവ വരുൺ, അപർണ എന്നിവർ സംസാരിച്ചു. സ്ത്രീകൾക്ക് ഔപചാരിക വിദ്യാഭ്യാസവും ഉദ്യോഗവും കുടുംബത്തിന്റേയും സമൂഹത്തിന്റേയും രാഷ്ട്രത്തിന്റേയും വളർച്ചയ്ക്കും സാമ്പത്തിക ഭദ്രതയ്ക്കും അനിവാര്യമാണോ എന്നതിനെക്കുറിച്ച് ഡിബേറ്റും നടന്നു.