റാണി കായലിൽ കൊയ്ത്തിന് തുടക്കം

Thursday 09 March 2023 2:46 AM IST

ആലപ്പുഴ: കുട്ടനാടൻ കായൽ നിലത്തിൽ ഇത്തവണത്തെ പുഞ്ചകൃഷി കൊയ്ത്തിന് റാണി കായലിലുള്ള 189.12 ഹെക്ടറിൽ തുടക്കമായി. ഉമ വിത്താണ് വിതച്ചത്. റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി എ.ജയതിലകും കളക്ടർ വി.ആർ. കൃഷ്ണ തേജയും പാടശേഖര സമിതി അംഗങ്ങളും ജനപ്രതിനിധികളും ചേർന്ന് കൊയ്ത്തിന് തുടക്കംകുറിച്ചു. ചിത്തിര കായലിലെ കൊയ്ത്ത് അടുത്ത മാസം തുടങ്ങും. കൈനകരിയിൽ 22 പാടശേഖരങ്ങളിലാണ് കൃഷിയിറക്കിയിട്ടുള്ളത്. കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം.സി.പ്രസാദ്, പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസർ സിബി ടി.നീണ്ടിശ്ശേരി, കുട്ടനാട് തഹസിൽദാർ എസ്.അൻവർ, നെല്ല് ഗവേഷണ കേന്ദ്രം മേധാവി പ്രൊഫ.എം.സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.