കേരള ചിക്കൻ @ ആലപ്പുഴ

Thursday 09 March 2023 1:50 AM IST

ആലപ്പുഴ : കുടുംബശ്രീ സംരംഭമായ കേരള ചിക്കൻ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് നിർവഹിച്ചു. നാടിന്റെ ആരോഗ്യത്തിന്റെ പ്രതീകമായി മാറുകയാണ് കേരള ചിക്കനെന്ന് മന്ത്രി പറഞ്ഞു.

കഞ്ഞിക്കുഴി പി.പി.സ്വാതന്ത്ര്യം സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത കാർത്തികേയൻ അദ്ധ്യക്ഷയായി. ജില്ല കളക്ടർ വി.ആർ.കൃഷ്ണതേജ, സബ് കളക്ടർ സൂരജ് ഷാജി, ചേർത്തല നഗരസഭ അദ്ധ്യക്ഷ ഷേർളി ഭാർഗവൻ, മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുദർശനഭായി, കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ചുങ്കത്തറ, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക്, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ വി.ഉത്തമൻ, കേരള ചിക്കൻ കമ്പനി സി.ഇ.ഒ എ.സജീവ്കുമാർ, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.സന്തോഷ് കുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ബൈരഞ്ജിത്ത്, എസ്.ജ്യോതിമോൾ, കെ.കമലമ്മ, കഞ്ഞിക്കുഴി പഞ്ചായത്ത് സെക്രട്ടറി ഗീതാകുമാരി, കുടുംബശ്രീ ജില്ല മിഷൻ കോ-ഓർഡിനേറ്റർ ജെ.പ്രശാന്ത് ബാബു തുടങ്ങിയവർ സംസാരിച്ചു.