പെൺതിളക്കത്തിൽ ആലപ്പുഴ
ആലപ്പുഴ: ആലപ്പുഴയുടെ 57-ാമത്തെ കളക്ടറായി ഹരിത വി.കുമാർ എത്തുമ്പോൾ ജില്ലയുടെ പ്രധാന സ്ഥാനങ്ങളിലെല്ലാം വനിതകളാവും. ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ, ഡെപ്യൂട്ടി കളക്ടർ ആശ സി.എബ്രഹാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ലാ ആസ്ഥാനമായ ആലപ്പുഴ നഗരസഭയുടെ അദ്ധ്യക്ഷ സൗമ്യരാജ് എന്നിവരാണ് നിലവിലെ വനിത 'താര'ങ്ങളിൽ പ്രമുഖർ.
2012 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥയായ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ഹരിത സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്കുകാരിയാണ്. എച്ച്.സി.എല്ലിലെ സോഫ്റ്റ് വെയർ എൻജിനീയർ ജോലി രാജിവെച്ചാണ് സിവിൽ സർവീസിലേക്ക് ചുവടുമാറ്റിയത്. കർണാടക സംഗീതജ്ഞയും ഭരതനാട്യ നർത്തകിയുമായ ഹരിത വി.കുമാർ നിലവിൽ തൃശൂർ കളക്ടറാണ്.
# ആലപ്പുയിലെ മുൻ വനിത കളക്ടർമാർ
കെ.റോസ്: 1992 - 1994
മിനി ആന്റണി: 15.06.2009- 23.09.2009
ആർ.ഗിരിജ: 22.02.2016- 16.08.2016
വീണ എസ്.മാധവൻ: 17.08.2016 - 23.08.2017
ടി.വി.അനുപമ: 29.08.2017 - 06.06.2018
ഡോ.അദീല അബ്ദുള്ള: 20.06.2019- 07.11.2019
എം.അഞ്ജന: 20.11.2019 - 29.05.2020
ഡോ.രേണുരാജ്: 03.03.2022 - 25.07.2022