രാഹുൽ രാജ്യത്തെ അപമാനിച്ചതായി കോൺഗ്രസ് മന്ത്രിയുടെ മകൻ

Thursday 09 March 2023 1:52 AM IST

ന്യൂഡൽഹി:കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രാജസ്ഥാൻ ടൂറിസം മന്ത്രി വിശ്വേന്ദ്ര സിംഗിന്റെ മകൻ. രാഹുൽ ഗാന്ധി രാജ്യത്തെ വിദേശമണ്ണിൽ അപമാനിച്ചെന്ന് മന്ത്രി വിശ്വേന്ദ്ര സിംഗിന്റെ മകൻ അനിരുദ്ധ് ആരോപിച്ചു. രാഹുൽ ഗാന്ധിക്ക് വിവേകം നഷ്മായിരിക്കുന്നു. സ്വന്തം രാജ്യത്തെ മറ്റൊരു രാജ്യത്തിന്റെ പാർലമെന്റിൽ അപമാനിച്ചിരിക്കുന്നു. ഒരു പക്ഷെ ഇറ്റലിയാണ് തന്റെ മാതൃരാജ്യമെന്ന് അദ്ദേഹം കണക്കാക്കുന്നുണ്ടാകാം. അനിരുദ്ധ് ടിറ്ററിൽ കുറിച്ചു. അദ്ദേഹത്തിന് ഇത്തരം അനാവശ്യകാര്യങ്ങൾ സംസാരിക്കാതിരുന്നു കൂടെ? അതോ ജനിതകമായി യൂറോപ്യൻ മണ്ണിനെയാണോ അദ്ദേഹം ഇഷ്ടപ്പെടുന്നത്. ട്വിറ്ററിൽ വ്യക്തമാക്കി. പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാജസ്ഥാനിൽ നിന്നുള്ള സി.ആർ.പി.എഫ് ജവാന്മാരുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ ജോലി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാൽ മകന്റെ അഭിപ്രായപ്രകടനത്തോട് മന്ത്രി വിശ്വേന്ദ്ര സിംഗ് പ്രതികരിച്ചില്ല. രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിന്റെ അടുത്ത അനുയായിയായ വിശ്വേന്ദ്ര സിംഗ് അശോക് ഗെഹ്ലോട്ട്

സർക്കാരിനെതിരെ കലാപമുയർത്തിയ സംഘത്തിൽ പെട്ടയാളാണ്. തുടർന്ന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ട അദ്ദേഹത്തെ ചർച്ചയെ തുടർന്ന് തിരിച്ചെടുക്കുകയായിരുന്നു.