പ്രൊജക്ട് ഫെല്ലോ താത്കാലിക ഒഴിവ്

Thursday 09 March 2023 1:21 AM IST

തൃശൂർ: പീച്ചി വന ഗവേഷണ സ്ഥാപനത്തിൽ 2024 ജനുവരി വരെ കാലാവധിയുള്ള ഗവേഷണ പദ്ധതിയിലേക്ക് പ്രൊജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിന് മാർച്ച് 15 രാവിലെ 10ന് ഇന്റർവ്യൂ നടത്തുന്നു. യോഗ്യത: ലൈഫ് സയൻസിൽ ഒന്നാം ക്ലാസോടെ ബിരുദാനന്തര ബിരുദം. സയൻസ് കമ്മ്യൂണിക്കേഷനിൽ പ്രവൃത്തിപരിചയം. വയസ്: 36 കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്നും വർഷം നിയമാനുസൃത വയസിളവ് ലഭിക്കും. ഫെല്ലോഷിപ്പ് പ്രതിമാസം 22,000 രൂപ. താൽപ്പര്യമുള്ളവർ പീച്ചി വന ഗവേഷണ സ്ഥാപന ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം.