കലാവിരുന്നുകൾക്ക് നാളെ സമാപനം

Thursday 09 March 2023 1:32 AM IST

ഗുരുവായൂർ: ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്നുവരുന്ന കലാവിരുന്നുകൾക്ക് നാളെ സമാപനമാകും. ക്ഷേത്രത്തിന് പുറത്ത് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലും വൈഷ്ണവം സ്റ്റേജിലുമായാണ് പരിപാടികൾ നടക്കുന്നത്. ഇതിന് പുറമേ ക്ഷേത്രക്കുളത്തിന് സമീപം തയ്യാറാക്കിയ താത്കാലിക സ്റ്റേജിൽ തിരുവാതിരക്കളിയും നടക്കുന്നുണ്ട്.


ഉത്സവം കൊടികയറിയ മൂന്നിന് രാത്രി കഥകളിയോടെ ആരംഭിച്ച കലാർച്ചനയ്ക്ക് നാളെ രാത്രി 8ന് കെ.എസ്.ചിത്ര അവതരിപ്പിക്കുന്ന ഭക്തിഗാന മേളയോടെയാണ് സമാപനമാകുക. പള്ളിവേട്ട ആറാട്ട് ദിനങ്ങളിൽ ആഡിറ്റോറിയത്തിൽ അഷ്ടപദിയും അദ്ധ്യാത്മിക പ്രഭാഷണവും നാദസ്വരവും സംഗീതകച്ചേരിയും മാത്രമാണ് നടക്കുക. ക്ഷേത്രത്തിനകത്ത് നടന്നുവരുന്ന തായമ്പകയ്ക്കും നാളെ സമാപനമാകും. വാദ്യകലാകാരൻ കല്ലൂർ രാമൻകുട്ടി മാരാരുടെ തായമ്പകയോടെയാണ് സ്വർണ്ണപഴുക്കാമണ്ഡപത്തിലെഴുന്നള്ളുന്ന ഗുരുവായൂരപ്പന് മുന്നിൽ നടന്നുവരുന്ന തായമ്പകയ്ക്ക് സമാപനമാകുക.

Advertisement
Advertisement