സെമിനാർ നാളെ

Thursday 09 March 2023 1:36 AM IST

തൃശൂർ: റംസാൻ മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലാ മഹല്ല് ജമാഅത്ത് അസോസിയേഷൻ 'മരുന്നല്ല, പ്രതിരോധമാണ് പ്രധാനം' ശീർഷകത്തിൽ നാളെ 4.30ന് സാഹിത്യ അക്കാഡമി ചങ്ങമ്പുഴ ഹാളിൽ സെമിനാർ നടത്തും. മുള്ളൂർക്കര മുഹമ്മദാലി സഖാഫി വിഷയാവതരണം നടത്തും. അയ്യായിരത്തിൽ പരം കിഡ്‌നി രോഗ നിർണയ ക്യാമ്പുകൾ സൗജന്യമായി സംഘടിപ്പിച്ച ജോസ് പുതുക്കാടനെ ആദരിക്കുമെന്ന് പ്രസിഡന്റ് പി.എം.അബ്ദു ഹാജി, ട്രഷറർ അഷറഫ് ഒളരി എന്നിവർ പറഞ്ഞു.