മദ്യനയ അഴിമതിക്കേസിൽ മനിഷ് സിസോദിയയെ ഇഡി അറസ്റ്റ് ചെയ്തു,​ നടപടി സിബിഐ കേസിൽ ജാമ്യഹർജി നാളെ പരിഗണിക്കാനിരിക്കെ

Thursday 09 March 2023 8:44 PM IST

ന്യൂഡൽഹി : മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തു. ഇതേ കേസിൽ സി.ബി.ഐ നേരത്തെ അറസ്റ്റ് ചെയ്ത സിസോദിയ നിലവിൽ തിഹാർ ജയിലിലാണ്. ചൊവ്വാഴ്ച സിസോദിയയെ ഇ.‌ഡി ഉദ്യോഗസ്ഥർ തിഹാർ ജയിലിൽ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇ.ഡി ഉദ്യോഗസ്ഥർ ഇന്ന് ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.

മദ്യനയക്കേസിൽ സി.ബി.ഐ അറസ്റ്റ് ചെയ്ത സിസോദിയയെ പ്രത്യേക കോടതി ജുഡിഷ്യൽ കസ്റ്റിഡിയിൽ വിടുകയായിരുന്നു. മാർച്ച് 20 വരെയാണ് ജുഡിഷ്യൽ കസ്റ്റഡി. സിസോദിയയുടെ ജാമ്യഹർജി ഡൽഹി റോസ് അവന്യു കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് ഇ,​ഡിയുടെ അറസ്റ്റ്.