'ഒറിജിനൽ ആൾക്കാരാണ് വിപ്ലവം സൃഷ്ടിക്കുന്നത്', ആരൊക്കെയാണ് ഇത്തവണ ബിഗ് ബോസ് ഹൗസിലെത്തുന്നത്? വീഡിയോയുമായി മോഹൻലാൽ

Friday 10 March 2023 12:45 PM IST

ബിഗ് ബോസ് സീസൺ 5 ഉടൻ പ്രേക്ഷകരിലേക്ക്. മോഹൻലാൽ തന്നെയാണ് ഇത്തവണയും അവതാരകനായെത്തുന്നത്. ഷോയുമായി ബന്ധപ്പെട്ടുള്ള ഒരു വീഡിയോ അദ്ദേഹം ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.

"ഒറിജിനൽ ആൾക്കാരാണ് വിപ്ലവം സൃഷ്ടിക്കുന്നത്, ലോകത്തെ മാറ്റിമറിക്കുന്നത്", "'ഒറിജിനൽ ആൾക്കാരെ നാല് ചുവരുകൾക്കുള്ളിൽ തളച്ചിടാനാകില്ല', 'ഒറിജിനൽ ടാലന്റ് അൺസ്റ്റോപ്പബിളാണ്' എന്നൊക്കെ വീഡിയോയിൽ മോഹൻലാൽ പറയുന്നുണ്ട്.

പ്രമോ വീഡിയോ സൂപ്പർ ആണെന്ന് അഭിപ്രായപ്പെട്ട് നിരവധി പേർ കമന്റ് ചെയ്‌തിട്ടുണ്ട്. അതേസമയം, ആരൊക്കെയാണ് ഇത്തവണ ബിഗ്ബോസിലേക്ക് എത്തുന്നതെന്ന ആകാംക്ഷയിലാണ് ജനങ്ങൾ. എന്നാൽ ഇത് അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

Advertisement
Advertisement