കുടുംബശ്രീ മിഷൻ തൊഴിൽമേള ഇന്ന്
Saturday 11 March 2023 12:16 AM IST
മുണ്ടക്കയം ഈസ്റ്റ് . കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ പെരുവന്താനം സെന്റ് ആന്റണീസ് കോളജിൽ തൊഴിൽമേള ഇന്ന് നടക്കും. അഴുത, കട്ടപ്പന ബ്ലോക്കുകളിലെ അഭ്യസ്തവിദ്യാരായ യുവതീ യുവാക്കൾക്കായി രാവിലെ 9 30 മുതലാണ് മേള. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു ഉദ്ഘാടനം ചെയ്യും. മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സ്, സെയിൽസ്, എൻജിനിയറിംഗ്, ഫാർമസി, ഇൻഷ്വറൻസ്, ഓഫീസ് അഡ്മിനിസ്ട്രഷൻ, ഹോട്ടൽ, ഫാഷൻ, ഐടി തുടങ്ങിയ മേഖലകളിലേ 40ൽ അധികം കമ്പനികൾ പങ്കെടുക്കും. 800ൽ അധികം തൊഴിലവസരങ്ങളാണ് ലഭിക്കുക. പ്രവേശനം സൗജന്യമായിരിക്കും. ഫോൺ . 86 06 67 95 25, 97 46 71 22 39.