സീനിയോറിറ്റി പുനസ്ഥാപിക്കാം.

Saturday 11 March 2023 12:19 AM IST

കോട്ടയം . പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികളിൽ രജിസ്‌ട്രേഷൻ മുടങ്ങിപ്പോയവർക്കു രജിസ്‌ട്രേഷൻ സീനിയോറിറ്റി പുനസ്ഥാപിച്ചു കിട്ടാൻ 2023 മാർച്ച് 31 വരെ അവസരം. 1999 ഒക്‌ടോബർ മുതൽ 2022 സെപ്തംബർ വരെ വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാനാകാതെ വന്നവർക്കാണ് അവസരം. ഓൺലൈനായോ അതത് എപ്ലോയ്‌മെന്റ് ഓഫീസിൽ നേരിട്ടെത്തിയോ അപേക്ഷ സമർപ്പിക്കാമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 04 81 25 60 41 3. വെബ്‌സൈറ്റ് : www.eemployment.kerala.gov.in.