അന്ന ബെൻ തമിഴിലേക്ക് നായകൻ ശിവകാർത്തികേയൻ

Saturday 11 March 2023 2:16 AM IST

ശിവകാർത്തികേയനെ നായകനാക്കി വി.എസ്. വിനോദ് രാജ് സംവിധാനം ചെയ്യുന്ന കൊട്ടുകാളി എന്ന ചിത്രത്തിലൂടെ മലയാളി താരം അന്ന ബെൻ തമിഴിലേക്ക്. കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ അന്ന ബെൻ കപ്പേള, ഹെലൻ, സാറാസ്,​ നാരദൻ, നൈറ്റ് ഡ്രൈവ് തുടങ്ങിയ ചിത്രങ്ങളിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കാപ്പ ആണ് അവസാനം തിയേറ്റിൽ എത്തിയ ചിത്രം. അതേസമയം കൊട്ടുകാളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശിവകാർത്തികേയൻ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു. ശിവകാർത്തികേയൻ തന്നെയാണ് നിർമ്മാണം. സൂരി ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം ബി. ശക്തിവേൽ, എഡിറ്റർ: ഗണേശ് ശിവ. 2022ലെ ഓസ്കാറിലേക്കുള്ള ഇന്ത്യയുടെ ഒഫീഷ്യൽ എൻട്രി ആയിരുന്ന കൂഴങ്കൽ ഒരുക്കിയ സംവിധായകനാണ് വിനോദ് രാജ്.