കമൽഹാസൻ ചിത്രത്തിൽ ചിമ്പു നായകൻ

Saturday 11 March 2023 2:21 AM IST

കമൽഹാസൻ നിർമ്മിക്കുന്ന ചിത്രത്തിൽ ചിമ്പു നായകൻ. ഡെസിങ്ങ് പെരിയസ്വാമി ആണ് സംവിധാനം. ലോകേഷ് കനകരാജിന്റെ വിക്രത്തിന്റെ വിജയത്തിനുശേഷം രാജ് കമൽ ഇന്റർനാഷണലിന്റെ ബാനറിൽ കമൽഹാസനും ആർ. മഹേന്ദ്രനും ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനവുമായി വീഡിയോ പുറത്തിറങ്ങി. 100 കോടിയാണ് ബഡ്ജറ്റ്. എസ്.ടി.ആർ 48 എന്നാണ് ചിത്രത്തിന് താത്‌കാലികമായി നൽകിയിട്ടുള്ള പേര്. ബ്ളഡ് ആൻഡ് ബാറ്റിൽ എന്നാണ് ടാഗ്‌ലൈൻ. ദുൽഖർ സൽമാൻ പ്രധാന കഥാപാത്രമായ കണ്ണും കണ്ണും കൊള്ളയടിത്താൻ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ഡെസിങ്ങ്. അതേസമയം പത്തുതല ആണ് റിലീസിന് ഒരുങ്ങുന്ന ചിമ്പു ചിത്രം. അനു സിതാര ആണ് നായിക. ഒബേലി എൻ. കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത് ഫറൂഖ് ജെ. ബാഷ ആണ്. പ്രിയഭവാനി ശങ്കർ, ഗൗതം കാർത്തിക്, ഗൗതം വാസുദേവ് മേനോൻ എന്നിവരാണ് മറ്റു താരങ്ങൾ. എ.ആർ. റഹ്മാൻ സ്വന്തം സംഗീതത്തിൽ ആലപിച്ച ഗാനത്തിന്റെ വീഡിയോ അടുത്തിടെ പുറത്തിറങ്ങിയിരുന്നു.