ടൊവിനോ ഇനി എസ്.ഐ ആനന്ദ്

Saturday 11 March 2023 2:26 AM IST

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം അന്വേഷിപ്പിൻ കണ്ടെത്തും കോട്ടയത്ത് ചിത്രീകരണം ആരംഭിച്ചു. എസ്. ഐ ആനന്ദ് നാരായണൻ എന്നാണ് ടൊവിനോയുടെ കഥാപാത്രത്തിന്റെ പേര്. സിദ്ദിഖ്, ഇന്ദ്രൻസ്, ബാബുരാജ്,ഹരിശ്രീ അശോകൻ,ഷമ്മി തിലകൻ, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ,നൻപകൽ നേരത്ത് മയക്കത്തിലൂടെ ശ്രദ്ധേയയായ രമ്യ സുവി തുടങ്ങി എഴുപതോളം താരങ്ങൾ അണിനിരക്കുന്നു. രണ്ടു പുതുമുഖ നായികമാരുണ്ട്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം രണ്ട് കാലഘട്ടങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. ജിനു വി. എബ്രഹാം രചന നിർവഹിക്കുന്നു. ഗൗതം ശങ്കർ ആണ് ഛായാഗ്രഹണം. ദക്ഷിണേന്ത്യയിലെ മികച്ച സംഗീത സംവിധായകരിലൊരാളായ സന്തോഷ് നാരായണൻ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്ന ആദ്യ മലയാളചിത്രം എന്ന പ്രത്യേകതയുണ്ട്. കാപ്പയുടെ മികച്ച വിജയത്തിന് ശേഷം തിയേറ്രർ ഒഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം എന്നിവർ ചേർന്നാണ് നിർമ്മാണം. പി.ആർ. ഒ ശബരി.

Advertisement
Advertisement