കുരുമുളക് തൈകൾക്ക് ഗുണനിലവാരമില്ല.

Saturday 11 March 2023 12:19 AM IST

കോട്ടയം . പാമ്പാടി കൃഷിഭവൻ വഴി കഴിഞ്ഞ ദിവസം വിതരണം ചെയ്ത കുറ്റി കുരുമുളകിൻ തൈകൾ ഗുണനിലവാരം ഇല്ലാത്തതാണെന്ന ആക്ഷേപം കർഷകർക്കിടയിൽ വ്യാപകമാണെന്ന് കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എബി ഐപ്പ് ആരോപിച്ചു. പഞ്ചായത്ത് വിഹിതത്തിൽ നിന്നുള്ള പണം ഉപയോഗിച്ചാണ് തൈകൾ വാങ്ങിയത്. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് തൈകൾ വാങ്ങിയതെന്നതാണ് പ്രധാന ആരോപണം. ഇവിടെ നിന്ന് തൈകൾ കൊണ്ടുപോയ ഭരണകക്ഷിയിലെ പഞ്ചായത്ത് അംഗം തന്നെ പരാതിയുമായി പഞ്ചായത്തിൽ എത്തിയിരുന്നു. ഗുണനിലവാരമുള്ള തൈകളാണ് കൃഷിഭവൻ വഴി വിതരണം ചെയ്യുന്നതെന്ന് ഉറപ്പ് വരുത്താൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.