ഒറ്റത്തവണ തീർപ്പാക്കൽ.
Saturday 11 March 2023 12:21 AM IST
കോട്ടയം . ആധാരത്തിൽ വിലകുറച്ചു കാണിച്ചതിന് അണ്ടർ വാല്യുവേഷൻ നേരിടുന്ന കേസുകളിൽ രജിസ്ട്രേഷൻ വകുപ്പു നടപ്പാക്കി വരുന്ന ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി മാർച്ച് 31 വരെ നടക്കും. സബ് രജിസ്ട്രാർ ഓഫീസുകളിൽ രജിസ്റ്റർ ചെയ്ത അണ്ടർ വാല്യുവേഷൻ ആയ 1986 മുതൽ 2017 മാർച്ച് 31 വരെയുള്ള ആധാരങ്ങളാണ് പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. കുറവു കാണിച്ച മുദ്രപത്ര വിലയുടെ 30 ശതമാനം അടച്ച് ഫയൽ തീർപ്പാക്കാം. രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കിയിട്ടുണ്ട്. തുക അടയ്ക്കാത്ത ആധാരങ്ങളിൽ ജപ്തി, വിവരങ്ങൾ ബാദ്ധ്യതാ സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തുന്നത് ഉൾപ്പടെയുള്ള നടപടികൾ ആരംഭിക്കുന്നതാണെന്നും ജില്ലാ രജിസ്ട്രാർ അറിയിച്ചു.