അഡ്മിഷൻ ആരംഭിച്ചു.
Saturday 11 March 2023 12:24 AM IST
കോട്ടയം . കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) നടത്തുന്ന മെഡിക്കൽ കോഡിംഗും ബില്ലിംഗും കോഴ്സിന്റെ അടുത്ത ബാച്ചുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. 254 മണിക്കൂർ ദൈർഘ്യമുള്ളതാണ് കോഴ്സ്. ബിരുദാനന്തര ബിരുദധാരികൾ , ബിരുദധാരികൾ, ഡിപ്ലോമ ഹോൾഡർമാർ അല്ലെങ്കിൽ ലൈഫ് സയൻസ്, പാരാമെഡിക്കൽ സയൻസ്, മെഡിക്കൽ സയൻസ് എന്നിവയിൽ അംഗീകൃത ബോർഡിൽ നിന്നോ കൗൺസിലിൽ നിന്നോ തത്തുല്യ പരീക്ഷ പാസായവർക്ക് അപേക്ഷിക്കാം. പ്ലേസ്മെന്റ് അവസരമുണ്ട്. തിരുവല്ല അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിലാണ് കോഴ്സ് നടക്കുക. താത്പര്യമുള്ളവർ 17 ന് മുമ്പ് 85 92 08 60 90 എന്ന നമ്പറിൽ ബന്ധപ്പെടുക.