പിതാമഹന്റെ നിർമ്മാതാവിന് രജനിയുടെയും സഹായം
നിർമ്മാതാവ് വി.എ. ദുരൈയ്ക്ക് സഹായഹസ്തവുമായി രജനികാന്ത്.ദുരൈയെ ഫോണിൽ ബന്ധപ്പെടുകയും ജയിലർ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയശേഷം നേരിട്ടു കാണാമെന്ന് രജനി വാഗ്ദാനം ചെയ്തിട്ടുണ്ട്. രജനികാന്തിന്റെ ബാബ എന്ന ചിത്രത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ആയിരുന്നു ദുരൈ. ചികിത്സയിൽ കഴിയുന്ന ദുരൈയ്ക്ക് സൂര്യ സാമ്പത്തിക സഹായം നൽകിയിരുന്നു. സൂര്യയുടെ പിതാമഹൻ എന്ന ചിത്രത്തിന്റെ നിർമ്മാതാവാണ് ദുരൈ. ദുരൈ എവർഗ്രീൻ ഇന്റർനാഷണൽ എന്ന ചലച്ചിത്ര നിർമ്മാണ കമ്പനിയുടെ ഉടമയായ വി.എ. ദുരൈ സിനിമകളിൽ നിന്നുള്ള സാമ്പത്തിക നഷ്ടം മൂലമാണ് തകർച്ചയെ നേരിട്ടത്. കിടപ്പാടം നഷ്ടപ്പെട്ട ദുരൈ സാലിഗ്രാമിൽ സുഹൃത്തിന്റെ വീട്ടിലാണ് കഴിയുന്നത്. കാലിന് മാരകമായ മുറിവുണ്ട്.