മോഹൻലാലിന്റെ ഋഷഭ തിരക്കഥ പൂർത്തിയായി

Saturday 11 March 2023 6:00 AM IST

മോഹൻലാൽ നായകനാവുന്ന പാൻ ഇന്ത്യൻ ചിത്രം ഋഷഭയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ട്. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായിട്ടുണ്ട്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നന്ദകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഋഷഭ. എ.വി.എസ്. സ്റ്റുഡിയോസിന്റെ ബാനറിൽ അഭിഷേക് വ്യാസ്, പ്രവർ സിംഗ് ,​ ശ്യാംസുന്ദർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം രണ്ടു തലമുറകളിലൂടെ ഒരു അച്ഛന്റെയും മകന്റെയും കഥ പറയുന്നു. വിജയ് ദേവരകൊണ്ടയായിരിക്കും മകന്റെ വേഷത്തിൽ എത്തുക എന്നു റിപ്പോർട്ടുണ്ട്. അതേസമയം പൊഖ്‌റാനിൽ മലൈക്കോട്ടൈ വാലിബനിൽ അഭിനയിക്കുകയാണ് മോഹൻലാൽ.

ബോളിവുഡ് താരം സോണാലി കുൽകർണി, ഹരീഷ് പേരടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, സുചിത്ര നായർ, കദ നന്ദി തുടങ്ങിയവർ താരനിരയിലുണ്ട്.അതേസമയം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ഏപ്രിലിൽ റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്. ബറോസ് എന്ന ഭൂതത്തിന്റെ വേഷമാണ് മോഹൻലാലിന്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നി‌ർമ്മാണം.രതീഷ് ബാലകൃഷ്ണൻ പൊതുവാൾ, ടിനു പാപ്പച്ചൻ എന്നിവരുടെ പേരിടാത്ത ചിത്രത്തിലും മോഹൻലാൽ അഭിനയിക്കുന്നുണ്ട്. ടിനുവിന്റെ ചിത്രം മൈത്രി മൂവി മേക്കേഴ്സ് ആണ് നിർമ്മാണം.