നിവിനൊപ്പം ധ്യാൻ

Saturday 11 March 2023 6:00 AM IST

ഡിജോയും ഷാരിസും വീണ്ടും

ജനഗണമനയ്ക്കുശേഷം ഡിജോ ജോസ് ആന്റണി നിവിൻ പോളിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ.ചിത്രത്തിൽ പ്രധാന വേഷം ആണ് ധ്യാനെ കാത്തിരിക്കുന്നത്.ധ്യാൻ സംവിധായകനായി അരങ്ങേറ്റം കുറിച്ചലവ് ആക്ഷൻ ഡ്രാമയിൽ നിവിൻ പോളി ആയിരുന്നു നായകൻ. ജനഗണമനയുടെ തിരക്കഥാകൃത്തായ ഷാരിസ് മുഹമ്മദ് ആണ് ഡിജോയുടെ പുതിയ ചിത്രത്തിന്റെയും രചയിതാവ്.അടുത്ത ആഴ്ച ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. ദുബായ്, കാസർകോട്, ഉത്തരേന്ത്യ എന്നിവിടങ്ങളാണ് ലൊക്കേഷൻ. പൂജ റിലീസായോ ക്രിസ്മസ് റിലീസായോ ചിത്രം തിയേറ്രറിൽ എത്തും.

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്‌റ്റിൻ സ്റ്റീഫൻ ആണ് നിർമ്മിക്കുന്നത്. അതേസമയം ഹനീഫ് അദേനി രചനയും സംവിധാനവും നിർവഹിക്കുന്ന നിവിൻ ചിത്രത്തിന്റെ ചിത്രീകരണം ദുബായിൽ അവസാന ഘട്ടത്തിൽ. പൂർണമായി ദുബായ് പശ്ചാത്തലത്തിലാണ് നിവിൻ - ഹനീഫ് അദേനി ചിത്രം ഒരുങ്ങുന്നത്. കഥാപാത്രത്തിനുവേണ്ടി നിവിൻ 15 കിലോ ശരീരഭാരം കുറച്ചത് വാർത്താപ്രാധാന്യം നേടിയിരുന്നു.വിനയ് ഫോർട്ട്, ബാലു വർഗീസ്, ജാഫർ ഇടുക്കി, ഗണപതി, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരാണ് മറ്റു താരങ്ങൾ. വിഷ്ണ‌ു തണ്ടാശേരി ഛായാഗ്രഹണം നിർവഹിക്കുന്നു. പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻപോളിയും മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്‌റ്റിൻ സ്റ്റീഫനും ചേർന്നാണ് നിർമ്മാണം.