വിജയ്‌യുടെ ലിയോയിൽ ബാബു ആന്റണിയും

Saturday 11 March 2023 6:00 AM IST

വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ എന്ന ചിത്രത്തിൽ ബാബു ആന്റണി. ലിയോയുടെ ഭാഗമാകുന്ന കാര്യം ബാബു ആന്റണി സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചു. മലയാളി താരം മാത്യു തോമസും ലിയോയിലുണ്ട്. മാത്യുവിന്റെ ആദ്യ തമിഴ് ചിത്രം ആണ്. മാസ്റ്ററിനുശേഷം വിജയ് യും ലോകേഷും ഒന്നിക്കുന്നു എന്ന പ്രത്യേകതയുണ്ട്. കമൽഹാസന്റെ വിക്രത്തിനുശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് മറ്റൊരു സവിശേഷത.സഞ്ജയ് ദത്ത്, അർജുൻ, പ്രിയ ആനന്ദ്, മിഷ്കിൻ, മൺസൂർ അലിഖാൻ തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്നു. സെവൻ സ്ക്രീൻ സ്റ്രുഡിയോയുടെ ബാനറിൽ എസ്.എസ് ലളിത് കുമാർ ആണ് നിർമ്മാണം. കാശ്മീരിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം സെപ്തംബർ 19 ന് റിലീസ് ചെയ്യും.

Advertisement
Advertisement