നൈസ വരും, വരാതിരിക്കില്ല
Saturday 11 March 2023 6:00 AM IST
ബോളിവുഡ് താര ദമ്പതികളായ കജോളിന്റെയും അജയ് ദേവ്‌ഗണിന്റെയും മകളാണ് നൈസ. ആരാധകരുടെ ശ്രദ്ധ നേടുകയാണ് നൈസയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ. റെഡ് ലഹങ്ക അണിഞ്ഞ് അതീവ സുന്ദരിയായാണ് നൈസ പ്രത്യക്ഷപ്പെടുന്നത്. കജോളിന്റെ ചിരി അതേപോലെ കിട്ടിയിട്ടുണ്ടെന്ന് ആരാധകർ സാക്ഷ്യപ്പെടുത്തുന്നു. നൈസ വെള്ളിത്തിരയിൽ ഉടൻ പ്രവേശിക്കുമെന്ന അടക്കം പറച്ചിൽ ബി ടൗണിലുണ്ട്. അതിനിടെയാണ് പുതിയ ചിത്രങ്ങൾ ജനശ്രദ്ധ നേടുന്നത്. കജോൾ - അജയ് ദേവ്‌ഗൺ ദമ്പതികളുടെ മൂത്ത മകളാണ് നൈസ. അടുത്തിടെ അഹമ്മദ് നഗറിൽ നിരാലംബരായ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഒരു പരിപാടിയിൽ നൈസ പങ്കെടുത്തിരുന്നു. ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ച നൈസ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങളും സ്പോർട്സ് കിറ്റുകളും വിതരണം ചെയ്തു.