ആരോഗ്യ ബോധവത്കരണവും മരുന്ന് വിതരണവും
പാറശാല: പാറശാല ഗ്രാമ പഞ്ചായത്തിൽ ഇടിച്ചക്കപ്ലാമൂട് വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കായി സംഘടിപ്പിച്ച രണ്ടാംഘട്ട തൊഴിലിട വിശ്രമവേള സമഗ്ര ആരോഗ്യ ബോധവത്കരണവും സൗജന്യ മരുന്ന് വിതരണവും സരസ്വതി ഹോസ്പിറ്റൽ മാനേജിംഗ് ഡയറ്കടർ പ്രൊഫ.ഡോ.എസ്.കെ.അജയ്യകുമാർ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ എം.സെയ്ദലി അദ്ധ്യക്ഷത വഹിച്ചു.പാറശാല ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ആര്യദേവൻ മുഖ്യപ്രഭാഷണം നടത്തി.പാറശാല പൊലീസ് ജനമൈത്രി ബീറ്റ് ഓഫീസർ ആർ.ജയദാസ്, വാർഡ് വികസന സമിതി ഭാരവാഹികൾ എന്നിവർ സംസാരിച്ചു.വനിതാ ദിനത്തിൽ നടന്ന പരിപാടിയുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പി.പ്രസന്നകുമാരി ടീച്ചറെ പ്രൊഫ.ദോ.എസ്.കെ.അജയ്യകുമാർ പൊന്നാട അണിയിച്ച് ആദരിച്ചു.പരശുവയ്ക്കൽ പി.എച്ച്.സി സീനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അഡ്വ.കെ.ബി.സാബു സ്വാഗതവും,പാറശാല പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി ഓവർസീയർ കെ.സുധ നന്ദിയും പറഞ്ഞു.