പ്രഭാസിന്റെ ആരോഗ്യനില മോശം ചിത്രീകരണം നിറുത്തി

Saturday 11 March 2023 6:00 AM IST

പ്രഭാസിന്റെ ആരോഗ്യനില മോശമായതിനെ തുടർന്ന് ചിത്രീകരണം നിറുത്തി. പ്രഭാസിന് കടുത്ത പനി ബാധിച്ചതിനെത്തുടർന്ന് ചിത്രീകരണം നിറുത്തി എന്നാണ് റിപ്പോർട്ട്. ചികിത്സയ്ക്കായി പ്രഭാസ് വിദേശത്തേക്ക് പോകേണ്ടി വന്നതായി റിപ്പോർട്ടുണ്ട്. ജോലിത്തിരക്കുകാരണം പ്രഭാസിന്റെ ആരോഗ്യം മോശമാണെന്ന് ആരാധകർ തന്നെ പറഞ്ഞിട്ടുണ്ട്. ഒന്നിലധികം പ്രോജക്ടുകളുടെ ഭാഗമാണ് താരം. ആദിപുരുഷ്, സലാർ, പ്രോജക്ട് കെ എന്നീ പ്രോജക്ടുകളാണ് പ്രഭാസിന്റേതായി ഒരുങ്ങുന്നത്. ആദിപുരുഷ് ജൂൺ 16ന് റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുള്ളത്. അമിതാഭ് ബച്ചനു പരിക്കേറ്റതിനെത്തുടർന്ന് പ്രോജക്ട് കെ.യുടെ ചിത്രീകരണം നിറുത്തിവച്ചിരിക്കുകയാണ്.