പ്രായ പൂർത്തിയാകാത്ത ആൺകുട്ടിയെ പല സ്ഥലങ്ങളിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചു; 60-കാരൻ പിടിയിൽ

Friday 10 March 2023 9:02 PM IST

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറുപതുകാരൻ പിടിയിൽ. ചേർത്തല തെക്ക് കിഴക്കേതയ്യിൽ തെക്കെ വെളിവീട്ടിൽ പുഷ്ക്കരനെയാണ് ആർത്തുങ്കൽ പൊലീസ് പിടികൂടിയത്. പ്രതി ഇരയെ മാസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച് വരികയായിരുന്നു.

ഇയാൾ മൊബൈൽ ഫോൺ വഴി കുട്ടിയെ നിരന്തരം പിന്തുടർന്നിരുന്നു. പല സ്ഥലങ്ങളിൽ വിളിച്ച് വരുത്തിയാണ് പ്രതി പീഡനം നടത്തി വന്നിരുന്നത്. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ദൃശ്യമായതിന് പിന്നാലെ രക്ഷിതാക്കൾ പൊലീസിന് രഹസ്യ വിവരം നൽകുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയിൻ മേൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പുഷ്കരൻ പീഡിപ്പിച്ചതായി ഇരയായ കുട്ടിയും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

.

Advertisement
Advertisement