ഡോ:എം.വി.വിഷ്ണു നമ്പൂതിരി അനുസ്മരണം

Friday 10 March 2023 9:29 PM IST

പയ്യന്നൂർ: കുന്നരു മലയാളം വായനശാല ആൻഡ് ഗ്രന്ഥാലയം ഡോ.എം.വി.വിഷ്ണു നമ്പൂതിരി ഫോക്ക് ലോർ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ , ഡോ.എം.വി.വിഷ്ണു നമ്പൂതിരി അനുസ്മരണവും പുരസ്‌കാര സമർപ്പണച്ചടങ്ങും സംഘടിപ്പിച്ചു.ടി. ഐ. മധുസൂദനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വി.കെ.അനിൽകുമാർ പുരസ്‌ക്കാരം ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് വി.ഷൈമ മുഖ്യാതിഥിയായിരുന്നു. വി. പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.ശിവകുമാർ അനുസ്മരണ പ്രഭാഷണം നടത്തി.ഡോ.രാമന്തളി രവി പുരസ്‌കാര ഗ്രന്ഥം പരിചയപ്പെടുത്തി.പണ്ണേരി രമേശൻ,ഡോ.എം.വി.ലളിതാംബിക,പ്രസാദ് വട്ടപ്പറമ്പ്, എൻ.വി. സജിനി സംസാരിച്ചു. പി.വി.നാരായണൻ മാസ്റ്റർ സ്വാഗതവും ശ്രീജ മേലേടം നന്ദിയും പറഞ്ഞു.മയ്യിൽ അഥീന നാട്ടറിവു പഠന കേന്ദ്രം നാട്ടു മൊഴികൾ അവതരിപ്പിച്ചു.