സായാഹ്ന സദസ്

Saturday 11 March 2023 1:54 AM IST

കിളിമാനൂർ : പഴയകുന്നുമ്മൽ കോൺഗ്രസ് മണ്ഡപം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിളിമാനൂർ ജംഗ്ഷനിൽ സായാഹ്ന ജനസദസ് സംഘടിപ്പിച്ചു. ഡി.സി സി ജനറൽ സെക്രട്ടറി എ. ഷിഹാബുദ്ദീൻ ഉദ്ഘാടനം ചെയ്തു. പഴയകുന്നുമ്മൽ മണ്ഡലം പ്രസിഡന്റ് അടയമൺ മുരളിധരൻ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.കെ.ഗംഗാധര തിലകൻ,ബ്ലോക്ക് വൈസ് പ്രസിഡന്റ് രാജേന്ദ്രൻ,ഡി.സി.സി അംഗം കെ.നളിനൻ, പഞ്ചായത്തംഗം ശ്യാം നാഥ്,മണ്ഡലം ഭാരവാഹികളായ മോഹൻ ലാൽ,രമണി പ്രസാദ്,രമാ ദേവി, എൻ.സി.പി സുനി,വൈശാഖ്,അനിൽ കുമാർ,റാഫി,തങ്കരാജ്,ദിവാകരൻ ആദേശ് സുദർമ്മൻ,സുജിത് , ശ്രീകുമാർ എന്നിവർ സംസാരിച്ചു.