കേരള എൻ.ജി.ഒ. അസോസിയേഷൻ ധർണ്ണ

Friday 10 March 2023 9:42 PM IST

പയ്യന്നുർ : ജീവനക്കാരെ ബലിയാടാക്കി കൊണ്ടുള്ള സർക്കാർ ധൂർത്ത് അവസാനിപ്പിക്കണമെന്ന്

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി പറഞ്ഞു.

കുടിശ്ശികയായ 15 ശതമാനം ക്ഷാമബത്ത അനുവദിക്കുക,ലീവ് സറണ്ടർ പുനസ്ഥാപിക്കുക, ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ പയ്യന്നൂർ മിനി സിവിൽ സ്റ്റേഷനു മുന്നിൽ സംഘടിപ്പിച്ച താലൂക്ക്

സായാഹ്ന ധർണ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എം.കെ മധുസൂദൻ അദ്ധ്യക്ഷത വഹിച്ചു. നാരായണൻകുട്ടി മണിയേരി , പി. വി. അശോകൻ,കെ .അബ്ദുൽ കരീം, കെ.വി.പ്രകാശ് ബാബു ,യു.ശ്രീജിത്ത്, യു.കെ.മനോഹരൻ, ഒ.വി.സീന, കെ.വിജിന സംസാരിച്ചു. ടി.ഐ.ശ്രീധരൻ സ്വാഗതവും വി.വി.അശോകൻ നന്ദിയും പറഞ്ഞു.