വെള്ളൂരിൽ പരിഹാരം വേണമെന്ന് സി.പി.എം

Friday 10 March 2023 9:48 PM IST

പയ്യന്നൂർ:ജനത്തെ ദുരിതത്തിലാക്കുന്ന തരത്തിലുള്ള വെള്ളൂരിലെ നിർദ്ദിഷ്ട ദേശീയപാത പ്രവൃത്തിയിൽ മാറ്റം വരുത്തണമെന്ന് സി. പി. എം. വെള്ളൂർ നോർത്ത് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

ഭൂനിരപ്പിൽ നിന്ന് ഒന്നര മീറ്ററിലേറെ ഉയരത്തിലാണ് ഇവിടെ ഡ്രൈനേജും സർവ്വീസ് റോഡും നിർമ്മിക്കുന്നത്. ഇത്രയും ഉയർത്തി സർവ്വീസ് റോഡ് നിർമ്മിച്ചാൽ യാത്രക്കാർക്കും നാട്ടകാർക്കും വലിയ തോതിൽ പ്രയാസമുണ്ടാക്കും.

ഡ്രൈനേജിന്റെ ഉയരം കാരണം ഇരുവശത്തും മതിൽ രൂപം കൊള്ളുന്ന വിധമാണുള്ളത്.. മഴക്കാലത്ത് പരിസരങ്ങളിലെ വെള്ളം ഡ്രൈനേജിലേക്ക് ഒഴുകി പോവുന്നതിന് സൗകര്യമില്ല. ഇത് വെളളകെട്ടും അപകടവും വരുത്തി വെക്കും. പ്രാദേശികമായ ആവശ്യങ്ങളും നിർദ്ദേശങ്ങളും പരിഗണിക്കാതെയും ജനങ്ങളുമായി ആശയവിനിമയം നടത്താതെയുമുള്ള പ്രവൃത്തിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ ശക്തമായ സമരം നടത്തുമെന്നും കമ്മിറ്റി മുന്നറിയിപ്പ് നൽകി.വി.കെ.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി.സുധാകരൻ, എൻ.അബ്ദുൾ സലാം സംസാരിച്ചു.

Advertisement
Advertisement