അഴൂർ പഞ്ചായത്തിൽ രാത്രി നടത്തം

Saturday 11 March 2023 1:38 AM IST

മുടപുരം:അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് അഴൂർ ഗ്രാമപഞ്ചായത്തുംഅഴൂർ ഐ.സി.ഡി.എസും ജാഗ്രത സമിതിയും സംയുക്തമായി സംഘടിപ്പിച്ച രാത്രി നടത്തം അഴൂർ നാലു മുക്ക് ജംഗ്ഷനിൽ നിന്നും പെരുങ്ങുഴി ജംഗ്ഷൻ വരെ സംഘടിപ്പിച്ചു.ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് ആർ.അനിൽ ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ആർ.അംബിക അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് മെമ്പർ ലതിക മണി രാജ് സ്വാഗതം പറഞ്ഞു.ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ.ഓമന,കെ.സിന്ധു,അനിൽകുമാർ നാഗർ നട തുടങ്ങിയവർ സംസാരിച്ചു.ജാഗ്രത സമിതി കൺവീനർ ഭാഗ്യലക്ഷ്മി നന്ദി പറഞ്ഞു.