ജനകീയ ജാഥാ സ്വീകരണത്തിന് വർക്കല ഒരുങ്ങി

Saturday 11 March 2023 1:54 AM IST

വർക്കല:സി.പി. എം സംസ്ഥാന സെക്രട്ടറി എം. വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ സ്വീകരണത്തിനൊരുങ്ങി വർക്കല. പ്രചാരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്.വർക്കലയിൽ 16ന് വൈകിട്ട് നാലിന് ജാഥയെത്തും.

13ന് റെഡ് വോളന്റിയർമാരുടെ ഡ്രസ് റിഹേഴ്സൽ നടക്കും. 16 വൈകിട്ട് മൂന്നിന് പാരിപ്പള്ളി മുക്കടയിൽ ജില്ലാ സെക്രട്ടറി വി.ജോയിയുടെ നേതൃത്വത്തിൽ ജാഥയെ വരവേൽക്കും. 2000 യുവതി-യുവാക്കൾ വെള്ളയും ചുവ പ്പും വേഷത്തിൽ സ്വീകരിക്കും. വർക്കല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരുചക്ര വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും നാടൻ കലാരൂപങ്ങളുടെയും അകമ്പടിയോടെ പാളയംകുന്ന്, അയിരൂർ, നടയറ, പുന്നമൂട്, റെയിൽവേ സ്റ്റേഷനിൽ എത്തുന്ന ജാഥയ്ക്ക് റെഡ് വോളന്റിയർമാർ ഗാർഡ് ഒഫ് ഓണർ നൽകും. വർക്കല മൈതാനമാണ് സമ്മേളന നഗരി.