ശ്രീനാരായണ ദർശനം പഠനക്ളാസ്
മുരുക്കുംപുഴ:ചെമ്പഴന്തി ആസ്ഥാനമായ ഗ്ളോബൽ ഫൗണ്ടേഷൻ ഫോർ ശ്രീനാരായണ ഗുരൂസ് ഡോക്ട്രിൻസിന്റെ സഹകരണത്തോടെ മാർച്ച് 12ന് മുരുക്കുംപുഴയിൽ സൗഹൃദ കൂട്ടായ്മയും പഠനക്ളാസും സംഘടിപ്പിക്കുന്നു.
ഗുരുദേവ ദർശന പഠനകേന്ദ്രത്തിന്റെയും ശ്രീനാരായണ വിലാസം ഗ്രന്ഥശാലയുടെയും ആഭിമുഖ്യത്തിൽ ഇരട്ടക്കുളങ്ങര ക്ഷേത്രവളപ്പിൽ ഉച്ചയ്ക്കുശേഷം മൂന്നുമണിക്കാണ് സമ്മേളനം. ഗുരുദേവ ദർശന പഠനകേന്ദ്രം പ്രസിഡന്റ് മുരുക്കുംപുഴ സി.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. മംഗലപുരം പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം ഉദ്ഘാടനം ചെയ്യും. അദ്ധ്യാത്മിക പ്രഭാഷകൻ ബി. ആർ. രാജേഷ് മുഖ്യപ്രഭാഷണം നടത്തും. ഇടവക വികാരി ഫാ.ജോസഫ് ഭാസ്കർ, ഇമാം ഷക്കീർ മൗലവി, പഠനകേന്ദ്രം സെക്രട്ടറി എ. ലാൽസലാം എന്നിവർ പ്രസംഗിക്കും.
ചെമ്പഴന്തി ചരിത്ര വിഭാഗം അസി.പ്രൊഫ. ഡോ.പി.ആർ. പ്രതിഭ, കേരള യൂണിവേഴ്സിറ്റി ചരിത്ര വിഭാഗം മുൻമേധാവിയും ഗ്ളോബൽ ഫൗണ്ടേഷൻ ജന.സെക്രട്ടറിയുമായ ഡോ.പി. വസുമതിദേവി എന്നിവർ പഠനക്ളാസ് നയിക്കും. വി.എസ്. എസ്.സി റിട്ട.സീനിയർ സയന്റിസ്റ്റും ഗ്ളാേബൽ ഫൗണ്ടേഷൻ ജോയിന്റ് സെക്രട്ടറിയുമായ കെ.വേണുഗോപൽ നന്ദി പറയും.