നിയമ നിർമ്മാണം സ്വാഗതം ചെയ്ത് യാക്കോബായ സഭ

Saturday 11 March 2023 12:26 AM IST

കൊച്ചി: നൂറ്റാണ്ടുകളായി നിലനിൽക്കുന്ന യാക്കോബായ, ഓർത്തഡോക്‌സ് സഭാതർക്കം പരിഹരിക്കാൻ നിയമം നിർമ്മിക്കാൻ എൽ.ഡി.എഫും സർക്കാരും തീരുമാനിച്ചതിനെ യാക്കോബായ സുറിയാനിസഭ വർക്കിംഗ് കമ്മിറ്റി യോഗം സ്വാഗതംചെയ്തു.

നിയമം നിർമ്മിക്കാൻ എൽ.ഡി.എഫ് ശുപാർശ ചെയ്തത് ജനാധിപത്യത്തിലൂന്നിയ തീരുമാനമാണ്. ദേവാലയങ്ങളിലെ തർക്കങ്ങൾ ശാശ്വതമായി പരിഹരിക്കാനും വിശ്വാസികൾക്ക് ആരാധനയും കർമ്മങ്ങളും അനുഷ്ഠിക്കാനും നിയമം സഹായിക്കും. 2017ലെ സുപ്രീംകോടതി വിധിയെ വളച്ചൊടിച്ച് യാക്കോബായ ദേവാലയങ്ങൾ പിടിച്ചെടുക്കുന്നതും മൃതദേഹങ്ങൾക്ക് അന്ത്യകർമ്മങ്ങൾ നിഷേധിക്കുന്നതും നിയമം നടപ്പാക്കുന്നതോടെ അവസാനിക്കും.

സുപ്രീംകോടതി വിധിയിൽ സർക്കാരിന് നിയമം നിർമ്മിച്ച് പ്രശ്‌നം പരിഹരിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. തർക്കമുള്ള ദേവാലയങ്ങളിൽ ഭൂരിപക്ഷം ഇടവക വിശ്വാസികളുടെ തീരുമാനപ്രകാരം ഭരണനിർവഹണവും ആരാധനയും കർമ്മങ്ങളും നടക്കണം.

സർക്കാർ നടത്തിയ ഹിതപരിശോധനയിൽ 12 ലക്ഷം വിശാസികളും പൗരപ്രമുഖരും നിയമനിർമ്മാണത്തെ അനുകൂലിച്ചിരുന്നു. നിർദ്ദിഷ്ട ബിൽ ശുപാർശ ചെയ്ത ജസ്റ്റിസ് കെ.ടി. തോമസിന്റെ ഉദ്യമത്തെ സഭ നന്ദിയോടെ സ്മരിക്കുന്നു. ആറു വർഷമായി തുടരുന്ന ക്രമസമാധാന പ്രശ്നങ്ങൾ, വിശ്വാസ പീഡനം, പള്ളി പിടിത്തം, അതിക്രമം എന്നിവ ഇതോടെ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്ന് മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത അറിയിച്ചു.

 പ്ര​തി​ഷേ​ധ​വു​മാ​യി ഓ​ർ​ത്ത​ഡോ​ക്സ് ​സഭ

സ​ഭാ​ ​ത​ർ​ക്ക​ത്തി​ൽ​ ​നി​യ​മ​ ​നി​ർ​മ്മാ​ണം​ ​ന​ട​ത്താ​നു​ള​ള​ ​നീ​ക്ക​ത്തി​നെ​തി​രെ​ ​നാ​ളെ​ ​എ​ല്ലാ​ ​പ​ള്ളി​ക​ളി​ലും​ ​കു​ർ​ബാ​ന​യ്ക്ക് ​ശേ​ഷം​ ​പ്ര​തി​ഷേ​ധ​ ​ദി​ന​മാ​യി​ ​ആ​ച​രി​ക്കാ​ൻ​ ​ഓ​ർ​ത്ത​ഡോ​ക്സ് ​സ​ഭ.​ ​മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രും​ ​വൈ​ദി​ക​രും​ ​തി​ങ്ക​ളാ​ഴ്ച​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​പ്രാ​ർ​ത്ഥ​നാ​ ​യ​ജ്ഞം​ ​ന​ട​ത്തും.​ ​എ​ല്ലാ​ ​ഭ​ദ്രാ​സ​ന​ങ്ങ​ളു​ടെ​യും​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ്ര​തി​ഷേ​ധ​ ​പ​രി​പാ​ടി​ക​ൾ​ ​സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ​ഭാ​ര​വാ​ഹി​ക​ൾ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു. ​സു​പ്രീം​കോ​ട​തി​ ​വി​ധി​ ​അ​ട്ടി​മ​റി​ക്കാ​നു​ള​ള​ ​നീ​ക്കം​ ​ജു​ഡീ​ഷ്യ​റി​യോ​ടു​ള​ള​ ​വെ​ല്ലു​വി​ളി​യാ​ണ്.​ ​ഒ​രു​ ​വി​ശ്വാ​സി​ക്ക് ​പോ​ലും​ ​ആ​രാ​ധ​നാ​ ​സ്വാ​ത​ന്ത്ര്യം​ ​നി​ഷേ​ധി​ക്കാ​തി​രി​ക്കെ,​ ​ആ​രാ​ധ​നാ​ ​സ്വാ​ത​ന്ത്ര്യം​ ​ഒ​രു​ ​വി​ഭാ​ഗ​ത്തി​നും​ ​ഉ​ട​മ​സ്ഥാ​വ​കാ​ശം​ ​മ​റ്റൊ​രു​ ​വി​ഭാ​ഗ​ത്തി​നു​മെ​ന്ന​ ​രീ​തി​യി​ൽ​ ​നി​യ​മ​നി​ർ​മ്മാ​ണ​ത്തി​ന് ​അം​ഗീ​കാ​രം​ ​ന​ൽ​കി​യ​ത് ​സ​മാ​ധാ​ന​പ​ര​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​പ​ള്ളി​ക​ളി​ൽ​ ​സം​ഘ​ർ​ഷ​മു​ണ്ടാ​ക്കാ​നു​ള​ള​ ​ബോ​ധ​പൂ​ർ​വ​മാ​യ​ ​ശ്ര​മ​മാ​ണ്.​ ​ബി​ൽ​ ​ന​ട​പ്പാ​ക്കി​യാ​ൽ​ ​പ്ര​ശ്നം​ ​കൂ​ടു​ത​ൽ​ ​വ​ഷ​ളാ​കും.​ ​സ​ർ​ക്കാ​ർ​ ​ന​ട​ത്തി​യ​ ​ച​ർ​ച്ച​ക​ൾ​ ​പോ​ലും​ ​നി​യ​മ​വി​രു​ദ്ധ​മാ​യ​ ​ഈ​ ​ബി​ൽ​ ​കൊ​ണ്ടു​വ​രു​ന്ന​തി​ന് ​മു​ൻ​കൂ​ട്ടി​ ​ത​യ്യാ​റാ​ക്കി​യ​ ​വേ​ദി​യാ​യി​രു​ന്നോ​യെ​ന്ന് ​സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ഒ​രു​ ​വി​ഭാ​ഗ​ത്തി​ന്റെ​ ​ആ​ളാ​യാ​ണ് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന​ ​സം​ശ​യ​മു​ണ്ട്.​ ​സ​ർ​ക്കാ​ർ​ ​പി​ന്തി​രി​ഞ്ഞി​ല്ലെ​ങ്കി​ൽ​ ​സു​പ്രീം​കോ​ട​തി​യെ​ ​സ​മീ​പി​ക്കു​മെ​ന്നും​ ​ഭാ​ര​വാ​ഹി​ക​ൾ​ ​പ​റ​ഞ്ഞു.
സ​ഭാ​ ​സു​ന്ന​ഹ​ദോ​സ് ​സെ​ക്ര​ട്ട​റി​ ​ഡോ​ ​യൂ​ഹാ​നോ​ൻ​ ​മാ​ർ​ ​ക്രി​സോ​സ്റ്റ​മോ​സ് ​മെ​ത്രാ​പ്പോ​ലീ​ത്ത,​ ​അ​സോ​സി​യേ​ഷ​ൻ​ ​സെ​ക്ര​ട്ട​റി​ ​ബി​ജു​ ​ഉ​മ്മ​ൻ,​ ​വൈ​ദി​ക​ ​ട്ര​സ്റ്റി​ ​ഫാ.​ ​തോ​മ​സ് ​വ​ർ​ഗീ​സ് ​ആ​മ​യി​ൽ​ ​അ​ൽ​മാ​യ​ ​ട്ര​സ്റ്റി​ ​റോ​ണി​ ​വ​ർ​ഗീ​സ്,​ ​സ​ഭാ​ ​വ​ക്താ​വ് ​ഫാ​ ​ഡോ.​ ​ജോ​ൺ​സ് ​ഏ​ബ്ര​ഹാം​ ​കോ​നാ​ട്ട് ​എ​ന്നി​വ​ർ​ ​സം​ബ​ന്ധി​ച്ചു.

Advertisement
Advertisement