നിറഞ്ഞ സദസ്സിൽ 'ഇതിഹാസത്തിന്' ആദ്യ അവതരണം
Friday 10 March 2023 10:22 PM IST
തൃക്കരിപ്പൂർ: തൃക്കരിപ്പൂർ കെ.എം.കെ.സ്മാരക കലാസമിതിയുടെ ഖസാക്കിന്റെ ഇതിഹാസം നാടകം എടാട്ടുമ്മൽ ആലുംവളപ്പിൽ അരങ്ങേറി. ഇന്നലെ വൈകീട്ട് നാടകത്തിനായി ഒരുക്കിയ താൽക്കാലിക ഓഡിറ്റോറിയത്തിൽ നിറഞ്ഞുകവിഞ്ഞ ജനസഞ്ചയത്തിന് മുന്നിലാണ് ആദ്യ അവതരണം നടന്നത്. ഇന്നും നാളെയുമായി പ്രദർശനം ഉണ്ടായിരിക്കും.
ഒ.വി.വിജയന്റെ നോവലിനെ ആസ്പദമാക്കി തയ്യാറാക്കിയ ഈ ഇതിഹാസ കഥ 2015ലാണ് ഇതേ വേദിയിൽ ആദ്യമായി അരങ്ങിലെത്തിയത്. തുടർന്ന് ഇന്ത്യയിലങ്ങോളമിങ്ങോളമായി നിരവധി സ്റ്റേ ജുകളിൽ അവതരിപ്പിച്ച് നാടക പ്രേമികളുടെ പ്രശസ്തി നേടിയിരുന്നു. കൊവിഡ് കാരണം നിർത്തി വെച്ച പ്രദർശനം നാടക പ്രേമികളുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ചാണ് സമിതി വീണ്ടും ഒരുക്കിയിരിക്കുന്നത്.