വിജേഷിനെതിരെ ഇ.ഡി അന്വേഷണം

Saturday 11 March 2023 12:30 AM IST

കൊച്ചി: സ്വർണക്കടത്ത് കേസിൽ ഒത്തുതീർപ്പിന് ശ്രമിച്ചെന്ന് സ്വപ്‌ന സുരേഷ് ആരോപിച്ച വിജേഷ് പിള്ളയ്ക്കെതിരെ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) പ്രാഥമികാന്വേഷണം ആരംഭിച്ചു. വിനോദപരിപാടികളുടെ മറവിൽ കള്ളപ്പണം വെളുപ്പിക്കുന്നുണ്ടോയെന്നാണ് അന്വേഷണം.

ബംഗളൂരുവിലെത്തി വിജേഷ് പിള്ള കൂടിക്കാഴ്ച നടത്തിയത് സംബന്ധിച്ച വിവരങ്ങൾ ഏതാനും ദിവസങ്ങൾക്ക് ഇ.ഡിയെ സ്വപ്‌ന സുരേഷ് അറിയിച്ചിരുന്നു. ഇക്കാര്യം സ്വപ്‌ന ഫേസ്ബുക്കിൽ വെളിപ്പെടുത്തുന്നതിനുമുമ്പേ വിജേഷിനെ ഇ.ഡി രണ്ടുമണിക്കൂറോളം ചോദ്യംചെയ്തിരുന്നു. വിജേഷിന്റെ സാമ്പത്തികസ്ഥിതി, പശ്ചാത്തലം, ഇടപാടുകൾ, ബന്ധങ്ങൾ, സ്ഥാപനങ്ങൾ തുടങ്ങിയവയെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.

സിനിമ ഉൾപ്പെടെ വിനോദമേഖലകളിൽ കള്ളപ്പണം വിനിയോഗിക്കുന്നതായി ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം സംഘങ്ങളുമായി വിജേഷിന് ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നതായാണ് സൂചന. തെളിവുകൾ ലഭിച്ചാൽ കേസ് രജിസ്റ്റർ ചെയ്യും.

 വി​ജേ​ഷ് പ​റ്റി​പ്പു​കാ​ര​നെ​ന്ന് സം​വി​ധാ​യ​ക​ൻ​ ​മ​നോ​ജ് ​കാന

ഇ​ട​നി​ല​ക്കാ​ര​നെ​ന്ന് ​സ്വ​പ്ന​ ​സു​രേ​ഷ് ​ആ​രോ​പി​ക്കു​ന്ന​ ​വി​ജേ​ഷ് ​പി​ള്ള​ ​ത​ന്നെ​യും​ ​ത​ട്ടി​പ്പി​ന് ​ഇ​ര​യാ​ക്കി​യെ​ന്ന് ​സം​വി​ധാ​യ​ക​ൻ​ ​മ​നോ​ജ് ​കാ​ന.​ ​ദേ​ശീ​യ​ ​സം​സ്ഥാ​ന​ ​അ​വാ​ർ​ഡു​ക​ൾ​ ​നേ​ടി​യ​ ​'​കെ​ഞ്ചി​റ​'​ ​സി​നി​മ​ ​ഒ.​ടി.​ടി​യി​ലൂ​ടെ​ ​പ്ര​ദ​ർ​ശി​പ്പി​ക്കാ​മെ​ന്ന് ​പ​റ​ഞ്ഞു​ ​ക​ബ​ളി​പ്പി​ച്ചു​വെ​ന്ന് ​മ​നോ​ജ് ​കാ​ന​ ​വെ​ളി​പ്പെ​ടു​ത്തി. അ​യാ​ൾ​ക്ക് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ഗോ​വി​ന്ദ​നു​മാ​യി​ ​ഒ​രു​ ​ബ​ന്ധ​വും​ ​ഉ​ണ്ടാ​കാ​നി​ട​യി​ല്ലെ​ന്നാ​ണ് ​തോ​ന്നു​ന്ന​ത്.​ ​എം.​വി.​ഗോ​വി​ന്ദ​നെ​ ​പോ​ലു​ള്ള​വ​രെ​ ​അ​റി​യാ​മെ​ന്ന് ​പ​റ​ഞ്ഞെ​ങ്കി​ൽ​ ​അ​ത് ​നെ​ഗ​റ്റീ​വ് ​പ​ബ്ലി​സി​റ്റി​ക്ക് ​വേ​ണ്ടി​യാ​ണ്. '​കെ​ഞ്ചി​റ​'​ ​എ​ന്ന​ ​ചി​ത്രം​ ​ത​ന്റെ​ ​ഒ.​ടി.​ടി​ ​പ്ലാ​റ്റ്‌​ഫോ​മി​ന്റെ​ ​പ​ര​സ്യ​ത്തി​നും​ ​മ​റ്റും​ ​വി​ജേ​ഷ് ​ഉ​പ​യോ​ഗി​ച്ചു.​ ​പ​ക്ഷെ​ ​ഒ.​ടി.​ടി​ ​പ്ലാ​റ്റ്‌​ഫോം​ ​ന​ട​ത്തേ​ണ്ട​ ​ഒ​രു​ ​സം​വി​ധാ​ന​വും​ ​ഇ​ല്ലാ​ത്ത​യാ​ളാ​ണെ​ന്നും​ ​മ​നോ​ജ് ​കാ​ന​ ​പ​റ​യു​ന്നു.​ ​സി​നി​മ​ ​മേ​ഖ​ല​യി​ലെ​ ​പ​ല​രെ​യും​ ​പ​റ്റി​ച്ചി​ട്ടു​ണ്ടെ​ന്ന് ​മ​നോ​ജ് ​കാ​ന​ ​പ​റ​യു​ന്നു.​ 2019​ലാ​ണ് ​'​കെ​ഞ്ചി​റ​'​ ​എ​ന്ന​ ​പ​ടം​ ​നി​ർ​മ്മി​ച്ച​ത്.​ ​നേ​ര് ​ക​ൾ​ച്ച​റ​ൽ​ ​സൊ​സൈ​റ്റി​ ​എ​ന്ന​ ​സൗ​ഹൃ​ദ​ ​കൂ​ട്ടാ​യ്മ​യാ​ണ് ​നി​ർ​മ്മാ​ണം​ ​നി​ർ​വ​ഹി​ച്ച​ത്.​ ​'​കെ​ഞ്ചി​റ​'​ ​ച​ല​ച്ചി​ത്ര​ ​മേ​ള​ക​ളി​ൽ​ ​അ​ട​ക്കം​ ​ഏ​റെ​ ​ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.​ ​മി​ക​ച്ച​ ​ര​ണ്ടാ​മ​ത്തെ​ ​ചി​ത്രം,​ ​ഛാ​യ​ഗ്ര​ഹ​ണം,​ ​കോ​സ്റ്റ്യൂം​ ​എ​ന്നീ​ ​സം​സ്ഥാ​ന​ ​ച​ല​ച്ചി​ത്ര​ ​അ​വാ​ർ​ഡു​ക​ൾ​ ​നേ​ടി.​ ​ഒ​രു​ ​ദേ​ശീ​യ​ ​അ​വാ​ർ​ഡും​ ​ല​ഭി​ച്ചു.​ ​തു​ട​ർ​ന്നാ​ണ് ​'​കെ​ഞ്ചി​റ​'​യു​ടെ​ ​ഒ.​ടി.​ടി​ ​റി​ലീ​സി​നാ​യി​ ​വി​ജേ​ഷ് ​പി​ള്ള​ ​ബ​ന്ധ​പ്പെ​ട്ട​തെ​ന്ന് ​എ​ന്ന് ​മ​നോ​ജ് ​കാ​ന​ ​പ​റ​ഞ്ഞു.