ബ്രഹ്മപുരം തീപിടിത്തം: ആരോഗ്യ പ്രശ്നമുള്ളവർക്ക് ചികിത്സ ലഭ്യമാക്കും

Saturday 11 March 2023 12:32 AM IST

തൃക്കാക്കര: ബ്രഹ്മപുരത്തെ പുക മൂലം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്ക് സർക്കാർ, സ്വകാര്യ; ആശുപത്രികളിൽ ചികിത്സ ഒരുക്കുമെന്ന് ഐ.എം.എ, ജില്ലാ ആരോഗ്യവിഭാഗം, സ്വകാര്യ ആശുപത്രി പ്രതിനിധികൾ എന്നിവരുടെ യോഗത്തിനു ശേഷം മന്ത്രി പി. രാജീവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. . സ്വകാര്യ ആശുപത്രികൾ ഇതിനായി പ്രത്യേകം സൗകര്യങ്ങൾ ഒരുക്കണം.

ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തി സർവേ നടത്തി ആവശ്യമുള്ളവർക്ക് ചികിത്സ ഉറപ്പാക്കും. എല്ലാ ആശുപത്രികളിലും മതിയായ സൗകര്യങ്ങൾ ഉറപ്പുവരുത്തണം. യോഗത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് ഓൺലൈനായി പങ്കെടുത്തു.മന്ത്രി എം.ബി. രാജേഷ്, മേയർ അഡ്വ.എം. അനിൽകുമാർ, കളക്ടർ എൻ.എസ്.കെ ഉമേഷ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.ശ്വാസതടസം ഉൾപ്പടെയുള്ള രോഗലക്ഷണങ്ങളുമായി 678പേർ ജില്ലയിൽ ചികിത്സ തേടി. ഫയർഫോഴ്‌സ്, പൊലീസ്, കോർപ്പറേഷൻ ജീവനക്കാർ ഉൾപ്പടെ 421 പേർ ക്യാമ്പുകളിലാണ് എത്തിയത്. 17പേർ ആശുപത്രികളിലുണ്ട്. രണ്ടുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്.

 ബ്രഹ്മപുരം ഇനി ആവർത്തിക്കില്ല

ബ്രഹ്മപുരം ഇനി ആവർത്തിക്കില്ലെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. മാലിന്യസംസ്കരണത്തിന് മൂന്നു മാസത്തെ ഏഴിന കർമ്മപദ്ധതി ഒരുക്കും. . ബ്രഹ്മപുരത്ത് പ്ളാസ്റ്റിക് മാലിന്യങ്ങൾ നിരോധിച്ചു. ഏപ്രിൽ പത്തിനകം ജില്ലയിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ഉറവിട മാലിന്യ സംസ്കരണം നടപ്പാക്കും. പാലിക്കാത്തവർക്കെതിരെ നടപടികളുണ്ടാകും. വിജിലൻസ് പരിശോധനയും ജനകീയ ഓഡിറ്റിംഗും നടപ്പാക്കും.

ബ്രഹ്മപുരത്ത് ആറടി താഴ്ചയിൽ വരെ തീയുണ്ടെന്നും അണച്ചാലും വീണ്ടും തീ പടരുന്ന അവസ്ഥയാണെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.തീയും പുകയും പൂർണമായും നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. വിഷപ്പുക ജനങ്ങളെ കാര്യമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശനും പങ്കെടുത്തു. ആവശ്യമെങ്കിൽ തീ അണയ്ക്കാൻ കേന്ദ്രസഹായം തേടണമെന്ന് സതീശൻ ആവശ്യപ്പെട്ടു.മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന യോഗഹാളിലേക്ക് യുവമോർച്ച പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഏഴുപേരെ അറസ്റ്റു ചെയ്തു.

ബ്രഹ്മപുരത്തെ അഗ്നിബാധ നിയന്ത്രണത്തിലായി. പുകശല്യത്തിന്റെയും രൂക്ഷത കുറഞ്ഞു. പ്ളാസ്റ്റിക് കൂനകൾ എസ്കവേറ്റർകൊണ്ടു മറിക്കുമ്പോൾ വീണ്ടും തീ കത്തിപ്പടരുന്നതാണ് ഇപ്പോഴത്തെ പ്രശ്നം. സിവിൽ ഡിഫൻസ് വാളണ്ടിയർമാരുടെ കൂടി സഹായത്തോടെ കടമ്പ്രയാറിലും ഫയർഎൻജിനുകളിലും നിന്ന് വെള്ളം പമ്പു ചെയ്യുകയാണ്. ഞായറാഴ്ചയോടെ സ്ഥിതിഗതികൾ നിയന്ത്രണത്തിലാകുമെന്ന പ്രതീക്ഷയിലാണ് ഫയർഫോഴ്സ്.

 കൃ​ത്രി​മ​മ​ഴ​ ​പെ​യ്യി​ക്ക​ണം: വി.​ഡി.​ ​സ​തീ​ശൻ

ബ്ര​ഹ്മ​പു​ര​ത്തെ​ ​തീ​ ​അ​ണ​യ്ക്കാ​ൻ​ ​സ​ർ​ക്കാ​രി​ന് ​ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ​ ​കൃ​ത്രി​മ​മ​ഴ​ ​പെ​യ്യി​ക്ക​ലു​ൾ​പ്പ​ടെ​യു​ള്ള​ ​മാ​ർ​ഗ​ങ്ങ​ൾ​ ​അ​വ​ലം​ബി​ക്ക​ണ​മെ​ന്ന് ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ആ​കാ​ശ​ത്ത് ​നി​ന്നോ​ ​പ​റ​ക്കും​ത​ളി​ക​യി​ൽ​ ​നി​ന്നോ​ ​തീ​യി​ട്ടെ​ന്നൊ​ക്കെ​ ​ഇ​നി​ ​ക​ണ്ടെ​ത്തി​യേ​ക്കാം.​ ​തീ​പി​ടി​ത്ത​ത്തി​ന്റെ​ ​കാ​ര​ണം​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സി​ന് ​കി​ട്ടി​യ​ത് ​അ​ന്വേ​ഷ​ണ​ത്തെ​ ​സ്വാ​ധീ​നി​ക്കു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു. ര​ണ്ട് ​മ​ന്ത്രി​മാ​ർ​ ​പ​ങ്കെ​ടു​ത്ത​ ​ഇ​ന്ന​ല​ത്തെ​ ​യോ​ഗ​ത്തി​ലെ​ ​തീ​രു​മാ​ന​ങ്ങ​ൾ​ ​നി​രാ​ശ​പ്പെ​ടു​ത്തു​ന്ന​താ​ണ്.​ ​തീ​ ​എ​ന്ന് ​അ​ണ​യ്ക്കു​മെ​ന്ന​ത് ​സം​ബ​ന്ധി​ച്ച് ​ഉ​റ​പ്പി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു. വി​ഷ​പ്പു​ക​ ​ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​സൃ​ഷ്ടി​ക്കും.​ ​ഇ​തേ​ക്കു​റി​ച്ച് ​പ​ഠി​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​ത​യ്യാ​റാ​യി​ട്ടി​ല്ല.​ ​മാ​ലി​ന്യം​ ​പെ​ട്രോ​ളൊ​ഴി​ച്ചു​ ​ക​ത്തി​ച്ചെ​ന്ന​ത് ​ക്രി​മി​ന​ൽ​ ​കു​റ്റ​മാ​ണ്.​ ​തെ​ളി​വു​ക​ൾ​ ​ന​ശി​പ്പി​ക്കു​ന്ന​തി​നു​മു​മ്പ് ​പ്ര​തി​ക​ളെ​ ​പി​ടി​കൂ​ട​ണം.​ ​ഒ​മ്പ​ത് ​ദി​വ​സ​മാ​യി​ട്ടും​ ​പ്രാ​ഥ​മി​ക​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്താ​ത്ത​ത് ​പ്ര​തി​ക​ൾ​ ​വേ​ണ്ട​പ്പെ​ട്ട​വ​രാ​യ​തു​കൊ​ണ്ടാ​ണെ​ന്ന് ​സ​തീ​ശ​ൻ​ ​കു​റ്റ​പ്പെ​ടു​ത്തി.