കൊടുങ്ങല്ലൂർ സിവിൽ സ്റ്റേഷനിൽ കടന്നൽക്കൂട്ടം

Saturday 11 March 2023 12:00 AM IST
കൊടുങ്ങല്ലൂർ മിനി സിവിൽ സ്റ്റേഷനിലെ കടന്നൽക്കൂട്.

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ മിനി സിവിൽ സ്റ്റേഷനിൽ ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഭീഷണിയായി കടന്നൽക്കൂട്ടം. സിവിൽ സ്റ്റേഷന്റെ സെക്കന്റ് ഫ്‌ളോറിൽ പൊതുമരാമത്ത് റോഡ്‌സ് ഓഫിസിനു മുമ്പിലാണ് കടന്നലുകൾ തമ്പടിച്ചിരിക്കുന്നത്. പതിനായിരകണക്കിന്ന് കടന്നൽ പറന്നു വന്നു കൂട് കൂട്ടിയിരിക്കുന്നു. ഇന്നലെ ഉച്ചയോടെ സിവിൽ സ്റ്റേഷനിൽ ആകെ പറന്നത് പരിഭ്രാന്തി ഉയർത്തി. ഇതിനെ തുടർന്ന് ഓഫീസുകൾ അടച്ചിടേണ്ട സ്ഥിതി വന്നു.